Tuesday, July 13, 2010

പഴങ്കഥകള്‍

2-3 ദിവസമായി കാര്യമായിട്ട് പണിയൊന്നും ഉണ്ടായിരുന്നില്ല …. പഴയ നുണക്കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു…… ഓരോരുത്തരും അവരവരുടെ പഴയ കഥകള്‍ പങ്കുവെച്ചു.... അപ്പോഴാണ്‌ പഴയ സംഭവം ഓര്‍മ വന്നത്കൂടെ ഉണ്ടായിരുന്നവര്‍ കേട്ട് ചിരിച്ചപ്പോള്‍, അത് ബ്ലോഗില്‍ പകര്‍ത്താമെന്ന് തോന്നി …..


ബാംഗ്ലൂരില്‍ കോളേജില്‍ പഠിക്കുമ്പോള്‍ ആയിരുന്നു അത് … 3rd സെമെസ്റെര്‍ എക്സാം നടന്നുകൊണ്ടിരിക്കുകയായിരുന്നുഅന്ന് C-യുടെ പ്രാക്ടിക്കല്‍ എക്സാം ആയിരുന്നു എനിക്ക് .. ഡെവലപ് മെന്റ് സൈഡ് -നോട് എനിക്ക് ഭയങ്കര മതിപ്പായിരുന്നു… കുത്തിയിരുന്ന് ചിന്തിച്ചു , ലോഗിക് കണ്ടെത്തി പ്രോഗ്രാം ചെയ്യുന്ന ബുദ്ദി ജീവികളോടു എനിക്ക് അവജ്ഞയായിരുന്നു …..

(ഇത് വായിക്കാന്‍ ഇടയുള്ള എന്റെ പ്രിയ സുഹൃത്തുക്കള്‍ സദയം ക്ഷമിക്കുക …. അവജ്ഞ കൊണ്ട് ഞാന്‍ ഇപ്പോള്‍ എത്തി പെട്ടിരിക്കുന്നത് ഡെവലപ് മെന്റ് എന്ന ഫീല്‍ഡില്‍തന്നെ ആണല്ലോ …..)


C-യുടെ എക്സാം കഴിഞ്ഞു പുറത്ത് ഇറങ്ങി …. എന്തായിരുന്നു എനിക്ക് വന്ന ചോദ്യം എന്ന് ഇപ്പോള്‍ ഓര്‍മ കിട്ടുന്നില്ലഎന്തായാലും പ്രാക്ടിക്കല്‍ ഫയലിലെ 2nd പ്രോഗ്രാം ആയിരുന്നു …. എങ്ങനെയാ ഔട്പുട്ട് കിട്ടിയതെന് അറിയില്ല …. എന്തോ കിട്ടിയത് മാഡത്തിനെ കാണിച്ചു, റിപ്പോര്‍ട്ട്‌ എഴുതി , വൈവയും കഴിഞ്ഞു എങ്ങനെയോ തടിതപ്പി …….


പുറത്ത് വന്നിട്ട് വിശേഷങ്ങള്‍ പങ്കിടുമ്പോഴായിരുന്നു , …..അതോര്‍ത്തത്….. “ അയ്യോ …………. പ്രോഗ്രാമിന്റെ ലാസ്റ്റ് നിന്നും 3-മത്തെ ലൈന്‍ ഞാന്‍ വിട്ടുപോയിഎന്ന എന്റെ ഡയലോഗ് ….. കോളേജ് മൊത്തം ഫ്ലാഷ് ആയി ഞാന്‍ ആകെ ചമ്മി കുളമായി....


അതും പറഞ്ഞു ഫ്രണ്ട്സ് ഇപ്പോഴും കളിയാക്കാറുണ്ട് ….. എന്റെ ഡെവലപ്പ്മെന്റ് -നോടുള്ള ഇഷ്ടംഅതായിരുന്നു ….. മനപ്പാഠം പഠിച്ചു എക്സാമിന്റെ 3 മണിക്കൂര്‍ മാത്രം ഓര്‍മയില്‍ വെക്കുന്ന പ്രോഗ്രാംസ് …..:) ഇന്ന് ഇരുന്നു കോഡിംഗ് ചെയ്യുമ്പോള്‍ ചിലപ്പോഴെങ്കിലും ഓര്‍ക്കാറുണ്ട് …. അന്നത്തെ ഡയലോഗ് കൂടെ സംഭവവും …..

2 comments:

അരുണ്‍ കരിമുട്ടം said...

ഈ സംഭവത്തോടെ സമാനമായത് എന്ന് പറയാന്‍ പറ്റില്ലെങ്കിലും എന്‍റെ ജീവിതത്തിലും കഴിഞ്ഞ ആഴ്ച ഒരു സംഭവമുണ്ടായി...

ടീമിലെ എല്ലാവരും പരാജയപ്പെട്ട ഒരു കാര്യത്തില്‍ എന്‍റെ കോഡിംഗ് ശരിയായി.അതിനു ഞാന്‍ പെട്ട പാടൂം സാഹസികതയും വിവരിച്ച് ഒരു മെയില്‍ ക്ലൈന്‍റിനു അയച്ചു, കൂടെ അറ്റാച്ച് ചെയ്ത കോഡ് വേരിഫൈ ചെയ്യണേന്ന് ഒരു അപേക്ഷയും വച്ചു...
അഞ്ച് മിനിറ്റിനുള്ളില്‍ ക്ലൈന്‍റിന്‍റെ മറുപടി വന്നു..

Great Work!!!
one doubt...
Where is the Attachment?

സോറി സാര്‍, കോഡ് അറ്റാച്ച് ചെയ്യാന്‍ മറന്ന് പോയി!!!
:(

(പിന്നെ ഒരു ഓഫ്ടോപ്പിക്ക്: ഞാന്‍ എഴുതിയ ഒരു വിധപ്പെട്ട കഥകളെല്ലാം വായിച്ചെന്ന് കമന്‍റില്‍ നിന്ന് മനസിലായി.അത് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം, അതോടൊപ്പം ഈ പ്രോത്സാഹനത്തിനു നന്ദി)

samayamspot said...

ഒരു വെടിക്ക്‌ രണ്ടു ബോണ്ടയും ട്രെയിന്‍ ചമ്മലും നന്നായി.....
ട്രെയിന്‍ അനുഭവം ....ഹഹഹ..
ഒരു പറ്റ്‌ ആര്‍ക്കും പറ്റും..
.........എനിക്കും പറ്റിയിട്ടുണ്ട്‌.