Saturday, September 25, 2010

സീറ്റ് നമ്പര്‍ 108

ട്രെയിന്‍ യാത്ര ഒരുപാട് ഇഷ്ടപെടുന്ന ഒരാളാണ് ഞാന്‍... കഴിഞ്ഞ ദിവസം ഒരു അബദ്ധം പറ്റി. ...

ഒരു അടുത്ത കൂട്ടുകാരിയുടെ(Reshma Abin) കല്യാണത്തിന് വേണ്ടിയാണ്  ഞാനും, വിവേകും (എന്റെ ഭാവിവരന്‍ - Vivek Rajan) കൂടി  കോഴിക്കോട്  വരെ  പോയത് . പോകുമ്പോള്‍  മുതല്‍  ട്രെയിനില്‍  വെച്ച്  അബദ്ധങ്ങളുടെ  ഘോഷയാത്ര ആയിരുന്നു ...
തിരിച്ചു  വരുമ്പോള്‍ , കോഴിക്കോട്  റെയില്‍വേ  സ്റ്റേഷനില്‍ ഒരു  ട്രെയിന്‍  നിറയാനുള്ള  ആളുണ്ടായിരുന്നു ...
ഏതായാലും നമ്മളുടെ  ടിക്കറ്റ്‌  റിസര്‍വുഡ്   ആണല്ലോ ....അതുകൊണ്ട്,  തിക്കി  തിരക്കി  കയറണ്ട  എന്ന് കരുതി  അവസാനം  ആണ്  കയറിയത് ...

നോക്കുമ്പോള്‍  എന്റെ  തൊട്ടു  മുന്നില്‍  കയറിയ  പെണ്‍കൊടി  എന്റെ  സീറ്റില്‍  (സീറ്റ്‌  നമ്പര്‍  108)ഉണ്ടായിരുന്ന  ആളെ  എഴുന്നെല്‍പ്പിച്ചിട്ടു അവിടെ  കയറി  ഇരിക്കുന്നു .... സഹിക്കാന്‍ പറ്റുമോ......!!!?

ചെന്നിട്ട്  പറഞ്ഞു: "ഇതെന്റെ  സീറ്റ്‌  ആണ് " .... അതാ  കിടക്കുന്നു ... ആളുകള്‍  എന്നേം  ആ  പെണ്‍കുട്ടിയെയും  മാറി മാറി നോക്കുന്നു .... വിവേക്  ആണേല്‍  അവള്‍ക്കിട്ട്  ഒന്ന്  പൊട്ടിക്കുമെന്ന  മട്ടില്‍  അവളെ  നോക്കി പേടിപ്പിക്കുന്നു.

പെണ്‍കൊടി തിരിച്ചു ചോദിച്ചു: "നിങ്ങളുടെ സീറ്റ്‌ നമ്പര്‍  എത്രയാ " ? കുറച്ച്  ദേഷ്യത്തോട്   കൂടി തന്നെ പറഞ്ഞു: "108 "...

അവള്‍ പിന്നെയും ചോദിച്ചു : "D1  തന്നെയാണോ  അതോ  D യോ , D2 വോ  ആണോ ?? " (അവളുടെ  വിവരം  എനിക്ക്  മനസ്സിലായി ... ആകെ  ഒരു  റിസര്‍വെട് കമ്പാര്‍ട്ട്മെന്റ്   ആണ്  ഇന്റര്‍സിറ്റിയില്‍ ഉള്ളത് ... പിന്നെ , എങ്ങനെ  D & D2 ഉണ്ടാവും ??)."അല്ല  D1 തന്നെ." (ഞാന്‍  വിട്ടു  കൊടുത്തില്ല ...)

അവള്‍ : "ടിക്കറ്റ്‌  ഒന്നു കൂടി  നോക്കുമോ ??? "(അവള്‍  അവളുടെ  ടിക്കറ്റ്‌  കാണിച്ചു ...ഞെട്ടിപ്പോയി അതും 108 ....)
ഞാന്‍ : "TTR വരട്ടെ, അല്ലെ? "
(ഇതിനിടെയില്‍  ഞാനും  ടിക്കറ്റ്‌  എടുത്തു  നോക്കി .... !!@#$%^&* എന്റെ  സീറ്റ്‌  നമ്പര്‍ 103 ആയിരുന്നു..... 103 , 108 ആയിട്ട്
കരുതിപ്പോയി :) "സോറി. " (എന്റെ  മുഖത്ത്  ഒരു  ചെറിയ  ചമ്മല്‍  ഇല്ലാതെ  ഇരുന്നില്ല ....)

സീറ്റ്‌  നമ്പര്‍  D1 103 ആണെന്ന്  ഉറപ്പു  വരുത്തിയിട്ട്  , 103 ല്‍  ഇരുന്ന  ആളെ  എണീപ്പിച്ചു  വിട്ടിട്ട്  അവിടെ  ഇരുന്നു ... കൂടെ വിവേകിന്റെ  വക ഒരു ഡയലോഗും ... "നിനക്ക് കുറച്ച് അഹങ്കാരം ഉണ്ടാരുന്നു അവളോട്‌ സംസാരിക്കുമ്പോള്‍ അത്, തീര്‍ന്നു കിട്ടി അല്ലെ ?" ഞാന്‍  ഒന്നും  മിണ്ടിയില്ല  ...... അവിടെ  ഇരുന്നവരൊക്കെ  നമ്മളെ  തന്നെ  ആണ്  ശ്രദ്ധിക്കുന്നതും ... ... ഇനി  ഇതിനെക്കാള്‍  വലിയ  ഒരു  കാര്യം  വരുന്നത്  വരെ  ഇത്  തന്നെ  ആണല്ലോ  അവരുടെ  സംസാര  വിഷയം ...!!!

ഷൊര്‍ണൂരില്‍  നിന്നും  പുറപ്പെട്ടപ്പോള്‍ , സീറ്റ്‌  നമ്പര്‍  75 ല്‍  അടിപിടി ....ഒരു  സീറ്റിനു   വേണ്ടി  2 പേര്‍  അടികൂടുന്നു .............
ഞാന്‍  ആ  ഭാഗത്തേക്  നൊക്കിയീല്ല .....വെറുതെ വേണ്ട എന്ന് തോന്നി...???
 കുറച്ച  കഴിഞ്ഞപ്പോള്‍   വിവേക്  വന്നു  പറഞ്ഞു ....നിന്നെ  പോലെയുള്ള  ഏതോ  ടീം  ആണെന്ന്  തോന്നുന്നു  എന്ന് ......!!!

ഞാന്‍  ഇതൊന്നും  കേട്ടിട്ടുമില്ല  , കണ്ടിട്ടുമില്ല  എന്നാ  മട്ടില്‍  പുറത്തേക്  നോക്കി  ഇരുന്നു ....    
അപ്പോള്‍  അതിലെ  ഒരു  ട്രെയിന്‍  പോയി ....      
വെറുതെ  ആലോചിച്ചു  പോയി .. ആകെയൊരു  റേസര്‍വുഡ്  കമ്പാര്‍ട്ട്മെന്റ്  ഉള്ള ,4 മണിക്കൂര്‍  മാത്രം  യാത്രയുള്ള  ഈ  ട്രെയിനില്‍  ഇത്ര  പ്രോബ്ലെംസ് ...        അപ്പോള്‍  10-15 കമ്പാര്‍ട്ട്മെന്റ്  ഉള്ള  12-24 മണിക്കൂര്‍  യാത്ര  ചെയ്യുന്ന  ആ  ട്രെയിനിലോ .....!!!??????


വേണ്ട, വേണ്ട   ആലോചിക്കണ്ട  അതല്ലേ  നല്ലത് ..........!!!