Wednesday, February 10, 2010

അറിയാതെ ചോദിക്കുകയാണ് ......

"അറിയാതെ ചോദിക്കുകയാണ് ......
എന്റെ കണ്ണുകള്‍ നിറയുമ്പോള്‍ നീ എപ്പോഴെങ്കിലും മനസ്സിലാക്കിയിരുന്നോ അത് നിന്നോടുള്ള സ്നേഹമായിരുന്നുവെന്നു...?"
ഒരു ശരം പോലെ ആ ചോദ്യം എന്നില്‍ തറഞ്ഞു കയറി...
ആ ചോദ്യത്തിന് മുന്നില്‍ നിസ്സംഗതയോടെ നില്ക്കാന്‍ അല്ലാതെ ഒന്നിനും സാധിച്ചില്ല......
പലപ്പോഴും പലതിനും വാശി പിടിച്ചപ്പോള്‍ എന്നെ മനസ്സിലാക്കുന്നില്ല എന്ന് പലപ്പോഴും പരാതി
പറഞ്ഞപ്പോള്‍ ഒരിക്കലും ഓര്‍ത്തില്ല ഇതിനിടെയില്‍ ഞാന്‍ അവളെ മനസ്സിലാക്കാന്‍ മറന്നുപോയെന്നു...

അവള്‍ കരയുമ്പോള്‍ ദേഷ്യത്തോടെ " ഇതൊന്നും എനിക്കിഷ്ടമില്ല എന്ന് നിനക്ക്‌ അറിയില്ലേ ?"
ഇതായിരുന്നു പ്രതികരണം..... ഇപ്പോള്‍ ഞാന്‍ അറിയുന്നു പിന്നെ പലപ്പോഴും അവള്‍ അഭിനയിക്കുകയായിരുന്നുവെന്നു...
....അതിനിടെയില്‍ ഞാന്‍ അവളെ അറിയാന്‍ മറന്നു പോയിരുന്നുവെന്നു...........

എന്നോട് ഒരു വാക്കുപോലും വിട്ടുപോകാതെ എല്ലാമെല്ലാം ഷെയര്‍ ചെയ്തിരുന്ന എന്റെത്‌ മാത്രമെന്ന് ഞാന്‍ വിശ്വസിച്ചിരുന്ന അവള്‍ എന്നെ വിട്ടുപോയോ................???
അറിയില്ലെനിക്ക്‌...............................

"എന്താടാ വിശേഷം " എന്ന് ചോദിക്കുമ്പോള്‍ "ഒന്നുമില്ല" എന്ന് പറഞ്ഞു ഒഴിഞ്ഞിരുന്ന എന്നോട് , പിന്നെയും എന്റെ വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചിരുന്നു.....
ഒരിക്കല്‍ പോലും അവളുടെ ദിവസങ്ങളെ കുറിച്ച് ഞാന്‍ ചോദിച്ചിരുന്നില്ല....
ഒരിക്കലും ഒന്നും ചോദിക്കാനുള്ള സമയം കിട്ടിയിരുന്നില്ല അതായിരുന്നു സത്യം.

പലപ്പോഴും പലതും പറയാന്‍ ശ്രമിച്ചപ്പോഴൊക്കെ ഞാനത് കേട്ടിരുന്നുവെങ്കിലും ഇപ്പോള്‍ എനിക്ക് ഒന്നും ഓര്‍മ്മയില്ല എന്നതും സത്യം. എന്തൊക്കെ ആയിരിക്കണം പറഞ്ഞിട്ടുണ്ടാവുക....??? പിന്നെയും പിന്നെയും പലതും പറയാന്‍ ശ്രമിക്കുമ്പോള്‍ ഞാനായിട്ട് പല കാരണങ്ങളും ഉണ്ടാക്കിയത് തടഞ്ഞിരുന്നു ......
എന്തിനായിരുന്നു ....??? സമയം ഉണ്ടായിരുന്നില്ല അതാണ്‌ വാസ്തവം....

പലപ്പോഴായിട്ട് എനിക്ക് വന്നുകൊണ്ടിരുന്ന ഫോണ്‍ കോളുകള്‍, എനിക്കത്‌ എടുക്കാനോ, സംസാരിക്കാനോ സമയം ഇല്ലായിരുന്നു..... പിന്നീടത്‌ കുറഞ്ഞു,..... പിന്നീടത്‌ മെസ്സേജ് മാത്രമായി.... എന്റെ ഫോണ്‍ ശബ്ടിക്കാതെയായി.... വല്ലപ്പോഴും വീട്ടില്‍ നിന്നോ, അളിയനോ വിളിച്ചാല്‍ മാത്രം ഉറങ്ങി കിടക്കുന്ന എന്റെ ഫോണ്‍ ഉണരുമായിരുന്നു....
10 -20 കൊണ്ട് വീണ്ടും ഉറക്കത്തിലേക്ക്‌ ഊളിയിടാന്‍ വേണ്ടി ഒരു ഉണരല്‍...
മണിക്കൂറുകള്‍ നീണ്ടിരുന്ന സംസാരം...!!! അതിനുവേണ്ടി എന്റെ ഫോണ്‍ പോലും ആശിച്ചുപോയിരിക്കും.....ഒരിക്കല്‍ പോലും അവളെ തിരിച്ചു വിളിക്കണോ, മെസ്സേജ് അയക്കാനോ സമയം ഉണ്ടായിരുന്നില്ല... എന്റെ ദിവസങ്ങളില്‍ നിന്നും എനിക്കവളെ നഷ്ടപെടുകയായിരുന്നു...

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ തിരക്ക് പിടിച്ച ദിവസങ്ങില്‍ നിന്നും എനിക്കെന്താണ് കിട്ടിയത്‌......??? ഒന്നുമില്ല.... നഷ്ടം മാത്രമായിരുന്നു....എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം .....അതായിരുന്നു അവള്‍.....!!!

ഓര്‍ക്കുകയാണ് നഷ്ടപെട്ടുപോയ ആ ദിനങ്ങളെ,.... അവളുടെ സാമിപ്യത്തില്‍ എനിക്ക് എന്നും സന്തോഷം മാത്രമായിരുന്നു.....ഇന്ന് ഞാനത് മനസ്സിലാക്കുന്നു.... എന്നെ ഉണര്‍ത്താന്‍ സാധിച്ചിരുന്ന ആ ശബ്ദം , ആ ചിരി , തിളങ്ങുന്ന ആ കണ്ണുകള്‍ ഒക്കെ അകന്നു പോകുകയായിരുന്നു...

തിരക്കില്‍ എനിക്കവളെ നഷ്ടപെടുകയാണോ അറിയില്ലെനിക്ക്‌ .....
നിമിഷങ്ങള്‍ മിനിട്ടുകളായും , മിനിട്ടുകള്‍ മണിക്കൂരുകലായും , മണിക്കൂറുകള്‍ ദിവസങ്ങളായും, ദിവസങ്ങള്‍ മാസങ്ങളായും നീണ്ടുപോയി.....ഇതിനിടെയില്‍ മറക്കാതെ എനിക്ക് മറക്കേണ്ടി വന്നു....അല്ല....ഞാന്‍ മറന്നു.....
കൊഴിഞ്ഞുപോയി ഒരുപാട്‌ ദിവസങ്ങള്‍.....ഇതിനിടെ എന്തൊക്കെ സംഭവിച്ചെന്ന് അറിയില്ല....അറിയാന്‍ എനിക്ക് ടൈം ഉണ്ടായിരുന്നില്ല..................

അറിയില്ല......അവളെതോ കോണില്‍ ... എന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു കടലുപോലെ അവളുടെ മനസ്സില്‍ ഉണ്ടാവണം....... ഒരിക്കലും അവള്‍ക്കെന്നെ മറക്കാന്‍ സാധിക്കില്ല.. ........ മനസിലാക്കാന്‍ ഞാന്‍ മറന്നുപോയെങ്കിലും എന്നെ അവള്‍ മനസ്സിലാക്കാതെയിരിക്കില്ല ........... അവള്‍ക്കുളില്‍ ഞാന്‍ ജീവിക്കുന്നുണ്ടാവണം...

എവിടെ വെച്ചെങ്കിലും കാണുമെന്നും എന്നെ കാണുമ്പോള്‍ ഓടി വരുമെന്നും ഞാന്‍ വെറുതെ ആലോചിച്ചിരുന്നു .. അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ മനസ്സിന്റെ ഏതോ
കോണില്‍ ഉറങ്ങിയിരുന്നു...

വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇന്ന് ഞാന്‍ അവളെ കണ്ടപ്പോള്‍ കണ്ണുകളുടെ ആ പഴയ തിളക്കം
ഇന്നും അതുപോലെ.....!!!

1 comment:

vivek said...

let me add something to it...


വര്‍ഷങ്ങള്‍ക് ശേഷം അവളെ കണ്ടപ്പോള്‍ .....ആ കണ്ണുകളില്‍ കണ്ട തിളക്കം...
ആ തിളക്കത്തിന് കാരണം, എന്നോ അവള്‍ക് എന്നോട് തോന്നിയ സ്നേഹം ആണോ ?
അല്ല .
ഇന്നവള്‍ എന്‍റെ അഭാവത്തിലും സന്തോഷം അറിയുന്നു...ജീവിതം ആസ്വദിക്കുന്നു...
പിറകോട്ട് ചിന്തികുമ്പോള്‍...ഞാന്‍ അവള്‍ക് നല്‍കിയത് കുറച് സമയത്തെ സന്തോഷമോ,
അതോ ഒരു ജീവിതകാലത്തെ വിഷമമോ...എന്തിനു ഞാന്‍ അവളെ എന്നിലേക് അടുപിച്ചു ..?
വേണ്ടിയിരുനില്ല...നഷ്ടം എനികാണോ....അതെ..ഒരികലും നികത്താന്‍ പറ്റാത്ത നഷ്ടം !