Tuesday, July 13, 2010

പഴങ്കഥകള്‍

2-3 ദിവസമായി കാര്യമായിട്ട് പണിയൊന്നും ഉണ്ടായിരുന്നില്ല …. പഴയ നുണക്കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു…… ഓരോരുത്തരും അവരവരുടെ പഴയ കഥകള്‍ പങ്കുവെച്ചു.... അപ്പോഴാണ്‌ പഴയ സംഭവം ഓര്‍മ വന്നത്കൂടെ ഉണ്ടായിരുന്നവര്‍ കേട്ട് ചിരിച്ചപ്പോള്‍, അത് ബ്ലോഗില്‍ പകര്‍ത്താമെന്ന് തോന്നി …..


ബാംഗ്ലൂരില്‍ കോളേജില്‍ പഠിക്കുമ്പോള്‍ ആയിരുന്നു അത് … 3rd സെമെസ്റെര്‍ എക്സാം നടന്നുകൊണ്ടിരിക്കുകയായിരുന്നുഅന്ന് C-യുടെ പ്രാക്ടിക്കല്‍ എക്സാം ആയിരുന്നു എനിക്ക് .. ഡെവലപ് മെന്റ് സൈഡ് -നോട് എനിക്ക് ഭയങ്കര മതിപ്പായിരുന്നു… കുത്തിയിരുന്ന് ചിന്തിച്ചു , ലോഗിക് കണ്ടെത്തി പ്രോഗ്രാം ചെയ്യുന്ന ബുദ്ദി ജീവികളോടു എനിക്ക് അവജ്ഞയായിരുന്നു …..

(ഇത് വായിക്കാന്‍ ഇടയുള്ള എന്റെ പ്രിയ സുഹൃത്തുക്കള്‍ സദയം ക്ഷമിക്കുക …. അവജ്ഞ കൊണ്ട് ഞാന്‍ ഇപ്പോള്‍ എത്തി പെട്ടിരിക്കുന്നത് ഡെവലപ് മെന്റ് എന്ന ഫീല്‍ഡില്‍തന്നെ ആണല്ലോ …..)


C-യുടെ എക്സാം കഴിഞ്ഞു പുറത്ത് ഇറങ്ങി …. എന്തായിരുന്നു എനിക്ക് വന്ന ചോദ്യം എന്ന് ഇപ്പോള്‍ ഓര്‍മ കിട്ടുന്നില്ലഎന്തായാലും പ്രാക്ടിക്കല്‍ ഫയലിലെ 2nd പ്രോഗ്രാം ആയിരുന്നു …. എങ്ങനെയാ ഔട്പുട്ട് കിട്ടിയതെന് അറിയില്ല …. എന്തോ കിട്ടിയത് മാഡത്തിനെ കാണിച്ചു, റിപ്പോര്‍ട്ട്‌ എഴുതി , വൈവയും കഴിഞ്ഞു എങ്ങനെയോ തടിതപ്പി …….


പുറത്ത് വന്നിട്ട് വിശേഷങ്ങള്‍ പങ്കിടുമ്പോഴായിരുന്നു , …..അതോര്‍ത്തത്….. “ അയ്യോ …………. പ്രോഗ്രാമിന്റെ ലാസ്റ്റ് നിന്നും 3-മത്തെ ലൈന്‍ ഞാന്‍ വിട്ടുപോയിഎന്ന എന്റെ ഡയലോഗ് ….. കോളേജ് മൊത്തം ഫ്ലാഷ് ആയി ഞാന്‍ ആകെ ചമ്മി കുളമായി....


അതും പറഞ്ഞു ഫ്രണ്ട്സ് ഇപ്പോഴും കളിയാക്കാറുണ്ട് ….. എന്റെ ഡെവലപ്പ്മെന്റ് -നോടുള്ള ഇഷ്ടംഅതായിരുന്നു ….. മനപ്പാഠം പഠിച്ചു എക്സാമിന്റെ 3 മണിക്കൂര്‍ മാത്രം ഓര്‍മയില്‍ വെക്കുന്ന പ്രോഗ്രാംസ് …..:) ഇന്ന് ഇരുന്നു കോഡിംഗ് ചെയ്യുമ്പോള്‍ ചിലപ്പോഴെങ്കിലും ഓര്‍ക്കാറുണ്ട് …. അന്നത്തെ ഡയലോഗ് കൂടെ സംഭവവും …..

Wednesday, February 10, 2010

അറിയാതെ ചോദിക്കുകയാണ് ......

"അറിയാതെ ചോദിക്കുകയാണ് ......
എന്റെ കണ്ണുകള്‍ നിറയുമ്പോള്‍ നീ എപ്പോഴെങ്കിലും മനസ്സിലാക്കിയിരുന്നോ അത് നിന്നോടുള്ള സ്നേഹമായിരുന്നുവെന്നു...?"
ഒരു ശരം പോലെ ആ ചോദ്യം എന്നില്‍ തറഞ്ഞു കയറി...
ആ ചോദ്യത്തിന് മുന്നില്‍ നിസ്സംഗതയോടെ നില്ക്കാന്‍ അല്ലാതെ ഒന്നിനും സാധിച്ചില്ല......
പലപ്പോഴും പലതിനും വാശി പിടിച്ചപ്പോള്‍ എന്നെ മനസ്സിലാക്കുന്നില്ല എന്ന് പലപ്പോഴും പരാതി
പറഞ്ഞപ്പോള്‍ ഒരിക്കലും ഓര്‍ത്തില്ല ഇതിനിടെയില്‍ ഞാന്‍ അവളെ മനസ്സിലാക്കാന്‍ മറന്നുപോയെന്നു...

അവള്‍ കരയുമ്പോള്‍ ദേഷ്യത്തോടെ " ഇതൊന്നും എനിക്കിഷ്ടമില്ല എന്ന് നിനക്ക്‌ അറിയില്ലേ ?"
ഇതായിരുന്നു പ്രതികരണം..... ഇപ്പോള്‍ ഞാന്‍ അറിയുന്നു പിന്നെ പലപ്പോഴും അവള്‍ അഭിനയിക്കുകയായിരുന്നുവെന്നു...
....അതിനിടെയില്‍ ഞാന്‍ അവളെ അറിയാന്‍ മറന്നു പോയിരുന്നുവെന്നു...........

എന്നോട് ഒരു വാക്കുപോലും വിട്ടുപോകാതെ എല്ലാമെല്ലാം ഷെയര്‍ ചെയ്തിരുന്ന എന്റെത്‌ മാത്രമെന്ന് ഞാന്‍ വിശ്വസിച്ചിരുന്ന അവള്‍ എന്നെ വിട്ടുപോയോ................???
അറിയില്ലെനിക്ക്‌...............................

"എന്താടാ വിശേഷം " എന്ന് ചോദിക്കുമ്പോള്‍ "ഒന്നുമില്ല" എന്ന് പറഞ്ഞു ഒഴിഞ്ഞിരുന്ന എന്നോട് , പിന്നെയും എന്റെ വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചിരുന്നു.....
ഒരിക്കല്‍ പോലും അവളുടെ ദിവസങ്ങളെ കുറിച്ച് ഞാന്‍ ചോദിച്ചിരുന്നില്ല....
ഒരിക്കലും ഒന്നും ചോദിക്കാനുള്ള സമയം കിട്ടിയിരുന്നില്ല അതായിരുന്നു സത്യം.

പലപ്പോഴും പലതും പറയാന്‍ ശ്രമിച്ചപ്പോഴൊക്കെ ഞാനത് കേട്ടിരുന്നുവെങ്കിലും ഇപ്പോള്‍ എനിക്ക് ഒന്നും ഓര്‍മ്മയില്ല എന്നതും സത്യം. എന്തൊക്കെ ആയിരിക്കണം പറഞ്ഞിട്ടുണ്ടാവുക....??? പിന്നെയും പിന്നെയും പലതും പറയാന്‍ ശ്രമിക്കുമ്പോള്‍ ഞാനായിട്ട് പല കാരണങ്ങളും ഉണ്ടാക്കിയത് തടഞ്ഞിരുന്നു ......
എന്തിനായിരുന്നു ....??? സമയം ഉണ്ടായിരുന്നില്ല അതാണ്‌ വാസ്തവം....

പലപ്പോഴായിട്ട് എനിക്ക് വന്നുകൊണ്ടിരുന്ന ഫോണ്‍ കോളുകള്‍, എനിക്കത്‌ എടുക്കാനോ, സംസാരിക്കാനോ സമയം ഇല്ലായിരുന്നു..... പിന്നീടത്‌ കുറഞ്ഞു,..... പിന്നീടത്‌ മെസ്സേജ് മാത്രമായി.... എന്റെ ഫോണ്‍ ശബ്ടിക്കാതെയായി.... വല്ലപ്പോഴും വീട്ടില്‍ നിന്നോ, അളിയനോ വിളിച്ചാല്‍ മാത്രം ഉറങ്ങി കിടക്കുന്ന എന്റെ ഫോണ്‍ ഉണരുമായിരുന്നു....
10 -20 കൊണ്ട് വീണ്ടും ഉറക്കത്തിലേക്ക്‌ ഊളിയിടാന്‍ വേണ്ടി ഒരു ഉണരല്‍...
മണിക്കൂറുകള്‍ നീണ്ടിരുന്ന സംസാരം...!!! അതിനുവേണ്ടി എന്റെ ഫോണ്‍ പോലും ആശിച്ചുപോയിരിക്കും.....ഒരിക്കല്‍ പോലും അവളെ തിരിച്ചു വിളിക്കണോ, മെസ്സേജ് അയക്കാനോ സമയം ഉണ്ടായിരുന്നില്ല... എന്റെ ദിവസങ്ങളില്‍ നിന്നും എനിക്കവളെ നഷ്ടപെടുകയായിരുന്നു...

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ തിരക്ക് പിടിച്ച ദിവസങ്ങില്‍ നിന്നും എനിക്കെന്താണ് കിട്ടിയത്‌......??? ഒന്നുമില്ല.... നഷ്ടം മാത്രമായിരുന്നു....എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം .....അതായിരുന്നു അവള്‍.....!!!

ഓര്‍ക്കുകയാണ് നഷ്ടപെട്ടുപോയ ആ ദിനങ്ങളെ,.... അവളുടെ സാമിപ്യത്തില്‍ എനിക്ക് എന്നും സന്തോഷം മാത്രമായിരുന്നു.....ഇന്ന് ഞാനത് മനസ്സിലാക്കുന്നു.... എന്നെ ഉണര്‍ത്താന്‍ സാധിച്ചിരുന്ന ആ ശബ്ദം , ആ ചിരി , തിളങ്ങുന്ന ആ കണ്ണുകള്‍ ഒക്കെ അകന്നു പോകുകയായിരുന്നു...

തിരക്കില്‍ എനിക്കവളെ നഷ്ടപെടുകയാണോ അറിയില്ലെനിക്ക്‌ .....
നിമിഷങ്ങള്‍ മിനിട്ടുകളായും , മിനിട്ടുകള്‍ മണിക്കൂരുകലായും , മണിക്കൂറുകള്‍ ദിവസങ്ങളായും, ദിവസങ്ങള്‍ മാസങ്ങളായും നീണ്ടുപോയി.....ഇതിനിടെയില്‍ മറക്കാതെ എനിക്ക് മറക്കേണ്ടി വന്നു....അല്ല....ഞാന്‍ മറന്നു.....
കൊഴിഞ്ഞുപോയി ഒരുപാട്‌ ദിവസങ്ങള്‍.....ഇതിനിടെ എന്തൊക്കെ സംഭവിച്ചെന്ന് അറിയില്ല....അറിയാന്‍ എനിക്ക് ടൈം ഉണ്ടായിരുന്നില്ല..................

അറിയില്ല......അവളെതോ കോണില്‍ ... എന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു കടലുപോലെ അവളുടെ മനസ്സില്‍ ഉണ്ടാവണം....... ഒരിക്കലും അവള്‍ക്കെന്നെ മറക്കാന്‍ സാധിക്കില്ല.. ........ മനസിലാക്കാന്‍ ഞാന്‍ മറന്നുപോയെങ്കിലും എന്നെ അവള്‍ മനസ്സിലാക്കാതെയിരിക്കില്ല ........... അവള്‍ക്കുളില്‍ ഞാന്‍ ജീവിക്കുന്നുണ്ടാവണം...

എവിടെ വെച്ചെങ്കിലും കാണുമെന്നും എന്നെ കാണുമ്പോള്‍ ഓടി വരുമെന്നും ഞാന്‍ വെറുതെ ആലോചിച്ചിരുന്നു .. അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ മനസ്സിന്റെ ഏതോ
കോണില്‍ ഉറങ്ങിയിരുന്നു...

വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇന്ന് ഞാന്‍ അവളെ കണ്ടപ്പോള്‍ കണ്ണുകളുടെ ആ പഴയ തിളക്കം
ഇന്നും അതുപോലെ.....!!!

Wednesday, October 7, 2009

കണ്ണിനു മുന്നില്‍

ചില സംഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഒരുപാട്‌ മാറ്റം വരുത്താറുണ്ട്. ഇഷ്ടപെടില്ല എന്ന് മനസ്സില്‍ വിചാരിക്കുന്ന പലതും ഇഷ്ടപ്പെടെണ്ടി വരാറുണ്ട്... ചിലപ്പോള്‍ വായിച്ചു തീരുമ്പോള്‍ ഇതില്‍ ഒന്നുമില്ല എന്ന് തോന്നിയേക്കാം.....എങ്കിലും....!!!

തികച്ചും പേര്‍സണല്‍ ആയ ഒരു കാര്യത്തിനായിരുന്നു അന്ന് ഞാന്‍ കണ്ണൂര്‍ വരെ പോയത്‌. അതുകൊണ്ട് തന്നെ ഞാന്‍ മനസ്സ് അസ്വസ്ഥമായിരുന്നു. ട്രെയിനില്‍ കയറിയപ്പോള്‍ എന്റെ കൂടെ ആരും ഇല്ലായിരുന്നു.....കുറച്ച കഴിഞ്ഞപ്പോള്‍ ഒരു 50-55 വയസ്സ് തോന്നിക്കുന്ന ഒരു അമ്മ എന്റടുത്തു വന്നിരുന്നു...സത്യം പറയാമല്ലോ എനിക്കത്‌ തീരെ ഇഷ്ടപെട്ടില്ല.... കാരണം എന്റെ എതിര്‍ വശത്തും , സൈഡിലും ഉള്ള സീറ്റ്‌ കാലിയായിരുന്നു....മനസ്സില്‍ വിചാരിച്ചു ഇവര്‍ക്ക്‌ അവിടെ എവിടേലും ഇരിക്കമായിരുന്നില്ലേ എന്ന്...ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ ആ അമ്മ എന്നോട് "എങ്ങോട്ടാ" എന്ന് ചോദിച്ചു ..."കണ്ണൂര്‍ " എന്ന് ഒറ്റ വാക്കില്‍ ഞാനതിനു മറുപടി കൊടുത്തു.....പിന്നെ ഒന്നും സംസാരിക്കാന്‍ നിന്നില്ല...........

( ട്രെയിന്‍ യാത്ര എനിക്ക് ഇപ്പോള്‍ ഒരു ഹരമാണ്..... ആരോടും ഒന്നും മിണ്ടിയില്ലെങ്കിലും കൂടെ ഇരിക്കുന്ന ഓരോരുത്തരെയും നോക്കിയിരിക്കാന്‍ ഒരു രസമാണ്. ആദ്യമായി ഞാന്‍ ട്രെയിന്‍ കയറിയത്‌ ൫ത് പഠിക്കുമ്പോഴാണ്.... സ്കൂളില്‍ നിന്നും ടൂര്‍ വന്നതായിരുന്നു.... ട്രെയിന്‍ കയറിയത്‌ മാത്രമേ എനിക്ക് ഓര്‍മയുള്ളൂ.... ഉറങ്ങിപ്പോയി....പഠിക്കുമ്പോഴും ട്രെയിന്‍ യാത്ര ആവശ്യമായിരുന്നില്ല.... ചെന്നൈയില്‍ ജോലി കിട്ടിയപ്പോഴാണ് ട്രെയിന്‍ യാത്ര ജീവിതത്തിന്റെ ഒരു ഭാഗം ആയി തീരുന്നത്....അതില്‍ നിന്നെ ഒരുപാട്‌ തവണ ട്രെയിന്‍ യാത്ര ചെയ്തിട്ടുണ്ട് ഓരോ യാത്രയും രസകരമായിരുന്നു...ടിക്കറ്റ്‌ ഇല്ലാതെ ചെയ്ത യാത്ര ആയിരുന്നു അതില്‍ ഏറ്റവും രസകരം....പലപ്പോഴും പലതും കണ്ടു പഠിച്ചിട്ടുണ്ട്.....പല ആളുകള്‍ , അവരുടെ സംസാരങ്ങള്‍ ...ഒക്കെ ......)

കുറച്ച കഴിഞ്ഞപ്പോള്‍ ആ അമ്മ എന്നോട് ഓരോ കാര്യങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങി...ഒന്നും വിട്ടു പറയാതെ ഞാന്‍ ഇരുന്നു.... കുറച്ച കഴിഞ്ഞപ്പോള്‍ അവര്‍ അവരുടെ കഥ പറയാന്‍ തുടങ്ങി....... കഥ അല്ല അവരുടെ ജീവിതം.... കേട്ടപ്പോള്‍ ഞാന്‍ ആകെ ഇല്ലാതായി തീര്‍ന്നു.....എന്റെ അമ്മ പറയുന്നത് പോലെ തോന്നി..... അവര്‍ പറഞ്ഞത് ഞങ്ങളുടെ ജീവിതം ആയിരുന്നു.... ട്രെയിന്‍ കയറിയപ്പോള്‍ മനസ്സിനുണ്ടായിരുന്ന ഭാരം കുറയുകയാണോ കൂടുകയാണോ ചെയ്തതെന്ന് അറിയില്ല.... അവര്‍ യാത്ര പറഞ്ഞു ഷോര്‍നുര്‍ ഇറങ്ങിപ്പോയി..... അവര്‍ അടുത്ത് വന്നിരുന്നപ്പോള്‍ ഉണ്ടായ ദേഷ്യം അലിഞ്ഞു ഇല്ലാതായി തീര്‍ന്നിരുന്നു ...എന്തോ എനിക്കവരോട് കൂടുതല്‍ അടുപ്പം തോന്നി......ഇനിയും ആ മുഖം കാണണമെന്നു ഞാന്‍ ആശിച്ചു പോയി............

വീണ്ടും അതെ ട്രെയിനില്‍ ഞാന്‍ പോയത്‌ ലാസ്റ്റ് വീക്ക്‌ ആയിരുന്നു.... ബുധനാഴ്ചവരെ കൂടെ ഉണ്ടായിരുന്ന എന്തോ ഒന്ന് ഇല്ലാതായിരുന്നു എന്റെ ദിവസങ്ങളില്‍ നിന്നും....

ആരും വിളിക്കാതെ ഇരിക്കാന്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തിരുന്നു...... ട്രെയിന്‍ തൃശൂര്‍ എത്തിയപ്പോള്‍ ഒരു ഉമ്മയും, മകനും ട്രെയിനില്‍ കയറി.... ഒരു 14-16 വയസ്സ് തോന്നിക്കുന്ന ഒരു പയ്യന്‍.... ലേഡീസ്‌ മാത്രം കയറേണ്ട ബോഗിയില്‍ അവനെയും കൊണ്ട കയറിയപ്പോള്‍ ഞാന്‍ ആ സ്ത്രീയെ കുറച്ച കടുപ്പിച്ചു തന്നെ നോക്കിയിരുന്നു....

കുറച്ച കഴിഞ്ഞപ്പോള്‍ കാര്യം മനസ്സിലായി...... 14-16 വയസ്സ് തോന്നിക്കുമെങ്കിലും ഒരു 2-3 വയസ്സ് മാത്രം മനസ്സിന് പാകതയുള്ള ഒരു കുട്ടി. ആ കുട്ടിയെയും കൂട്ടി ആ ഉമ്മ പിന്നെ എങ്ങോട്ട് പോകാനാണ്.... പിന്നെ അവരെ തന്നെ ആയിരുന്നു ഞാന്‍ ശ്രദ്ധിച്ചിരുന്നത്..ഷോര്‍നുര്‍ എത്തിയപ്പോള്‍ പഴംപൊരി വേണമെന്ന് ആ കുട്ടി ശാഠ്യം പിടിച്ചു.... കോഴിക്കോട്‌ എത്തിയിട്ട് വാങ്ങിത്തരാമെന്നു ആ ഉമ്മ അവനോടു പറഞ്ഞു..... പിന്നെയും കുറേനേരം ശാഠ്യം പിടിച്ചെങ്കിലും ഒന്നും മിണ്ടാതെ ഇരുന്നു ആ കുട്ടി.....

കുറെ നേരം പിന്നെയും ഞാന്‍ അവനെ തന്നെ നോക്കിയിരുന്നു..... ആ ഉമ്മയെ കുറിച്ചോര്‍ത്തു,.... അവരുടെ വിഷമം, സങ്കടം... ആ കുട്ടി ജനിച്ചതില്‍ പിന്നെ അവര്‍ക്ക്‌ അനുഭവിക്കേണ്ടിവന്ന വേദനകള്‍..... ഇതുപോലെ പല സ്ഥലത്തും അവര്‍ക്ക്‌ നേരിടേണ്ടി വന്ന ചോദ്യങ്ങള്‍ ഒക്കെ.....

പലതിനെയും കുറിച്ചോര്‍ത്ത്‌ സങ്കടപെടാരുണ്ട് പലപ്പോഴും ...പക്ഷെ അതൊക്കെ കുറച്ച കാലത്തേക്ക്‌ മാത്രം ഉള്ളതായിരിക്കും......ശ്രമിച്ചാല്‍ എനിക്ക് മറക്കാന്‍ സാധിക്കുന്നതായിരിക്കും.... ജീവിതകാലം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന, കണ്ണിനു മുന്നില്‍ ജീവിക്കുന്ന സങ്കടങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം......

പുതിയൊരു പാഠം ആയിരുന്നു ഞാന്‍ അന്നത്തെ യാത്രയില്‍ നിന്ന് പഠിച്ചത്‌.... ജീവിക്കുന്ന കാലം സന്തോഷത്തോടെ ആരെയും സങ്കടപെടുത്താതെ ജീവിക്കണമെന്ന്.

കോഴിക്കോട്‌ എത്തിയപ്പോള്‍ ഞാന്‍ ഇറങ്ങി പോന്നു... ആ ഉമ്മ പഴംപൊരി വാങ്ങി കൊടുത്തോ എന്ന് എനിക്കറിയില്ല.... ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി. അപ്പോള്‍ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളു..."ഇപ്പോഴുള്ള ഈ ജീവിതം ഇങ്ങനെ തന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കണേ ദൈവമേ" എന്ന്.