Friday, April 3, 2009

ശൂന്യത.........!!!

താഴെ കുത്തിക്കുറിച്ചിരിക്കുന്നത് ഞാന്‍ +2 കഴിഞ്ഞപ്പോള്‍ എഴുതിയതാണ് ....
എന്റെ കൂട്ടുകാരിയ്ക്ക് വേണ്ടി, ചിഞ്ചുവിനു വേണ്ടി ഞാനിത് സമര്‍പ്പിക്കട്ടെ .......!!!


കണ്ണില്‍ നിന്നും മറയുന്നതുവരെ അവളാ രൂപം നോക്കി നിന്നു....
ഒരിറ്റു കണ്ണീര്‍ ആ കവിളില്‍ കൂടി ഒലിചിറങ്ങിയോ ....? എന്തോ അവള്‍ക്കത് അറിയാന്‍ സാധിച്ചില്ല്ല .എങ്കിലും കണ്ണീരിനു ഉപ്പുരസമായിരുന്നുവെന്നു അവളറിഞ്ഞു .... വേര്‍പാട് ഒരുപാടൊരുപാട് കഠിനമെന്ന് അവളാദ്യമായി അറിഞ്ഞ നിമിഷം .....!എന്തിനാണവള്‍ വിതുമ്പിയത് .....? നഷ്ടബോധത്തിന്റെ തീരാവേദന മൂലമോ ....??

വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് കടന്നു പോകുന്നത് , അറിയുന്നു പോലുമില്ല ....നിമിഷങ്ങള്‍ എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ ആകുന്നത് ? ഒരുത്തരം കിട്ടുന്നില്ല .കടന്നുപോയ , കൊഴിഞ്ഞുപോയ നിമിഷങ്ങള്‍ക്കും , ദിനങ്ങള്‍ക്കും , വര്‍ഷങ്ങള്‍ക്കും ഇത്രമാത്രം മൂല്യമുണ്ടായിരുന്നുവോ ?-----------------------ചിരിച്ചും , കളിച്ചും , പിണങ്ങിയും കൊഴിഞ്ഞുപോയ ദിനങ്ങള്‍ ഇനി ഒരുനാളും തിരിച്ചു വരില്ല എന്നറിയാമായിട്ടും അവളതിനു വേണ്ടി കൊതിച്ചത് ദുരാഗ്രഹമാണോ....?? ഇന്നാനവള്‍ ഓരോന്നും ഓര്‍ത്തോര്‍ത്ത് ഇരുന്നത് ആദ്യമായി .എന്ത് ആലോചിച്ചപ്പോഴാണ് എന്നെനിക്കറിയില്ല .... എന്നോട് പറഞ്ഞു......." എല്ലാം അനിവാര്യമാണ് എന്നോര്‍ത്ത് സമാധാനിക്കാം അല്ലെ" എന്ന്......ഒരു തലയാട്ടലില്‍ എല്ലാം ഒതുങ്ങി ......

പക്ഷെ,....അന്നെല്ലാം കുട്ടിക്കളി മാത്രമായിരുന്നു .... പെട്ടെന്ന് തോന്നിയ ചാപല്യങ്ങള്‍ ,കുട്ടിത്തങ്ങള്‍ , വികൃതികള്‍ , കുസൃതികള്‍ , കുഞ്ഞു പരിഭവങ്ങള്‍ ഒക്കെ....എങ്കിലും ഇന്നതിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നഷ്ടബോധം മനസ്സിനെ
കുത്തി മുറിവേല്‍പ്പിക്കുന്നത് പോലെ.....
അവള്‍ക്കുള്ളിലെവിടെയോ ആ നനുത്ത സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ സ്പര്‍ശം അലയടിക്കുന്നത് പോലെ...അവ വേദനിപ്പിക്കുന്നത് പോലെ...., കരയിപ്പിക്കുന്നത് പോലെ...........

സ്വന്തമായി കരുതിയത് ഏതൊ വിദൂരതയിലേക്ക് മറഞ്ഞുപോയോ ..? അറിയില്ല ....മനസ്സിന്റെ ആഴങ്ങളിലേക്ക് വേരിറങ്ങിയ വാക്കുകളും , കണ്ട സ്വപ്നങളും ഒക്കെ
ഏതൊ അഗാധതയിലേക്ക് മുങ്ങി താഴുകയാണോ ?

കളിയാക്കിയും,കഥ പറഞ്ഞും, പിണങ്ങിയും കഴിഞ്ഞ നാളുകള്‍ ഇനി ഓര്‍മയില്‍ മാത്രം....ഒന്ന് കാണാനായി,.. ഒരു വാക്ക് പറയാനായി .....ആ വാകമരത്തണലില്‍ എത്തുമ്പോഴേക്കും
അവളാകെ വിയര്‍ത്തിരിക്കും ...ഞാനടക്കം എല്ലാരും കളിയാക്കും ......ആ കുളിരും , തണുപ്പും , എല്ലാം ഓര്‍മയിലേക്ക് നീങ്ങുകയാണ് ......

ഇന്ന്, പിന്നിട്ട് നോക്കുമ്പോള്‍ വന്ന വഴിയത്രയും ശൂന്യത ...!! കാലത്തിന്റെ വികൃതി അവളുടെ നീലകണ്ണുകളില്‍ മൂടലുണ്ടാക്കി ... അവള്‍ക്കവിടെ ദൃശ്യമായത് ആ വാകമരം മാത്രം............!!!

5 comments:

സുല്‍ |Sul said...

ബൂലോഗത്തേക്ക് സ്വാഗതം...
നല്ല എഴുത്ത്
തുടരുക..

-സുല്‍

ഗിരീഷ്‌ എ എസ്‌ said...

ഓര്‍മ്മ വന്നത്‌
ഒരു കൂട്ടുകാരിയെയാണ്‌...
പള്ളിയങ്കണത്തില്‍
വാകപൂക്കള്‍ വീണുകിടക്കുന്ന
പുനരുദ്ധാനതോട്ടത്തില്‍
അവളിപ്പോഴും ഉറങ്ങുകയാണ്‌...
ഒരിക്കല്‍
ഞാന്‍ കണ്ട
വ്യര്‍ത്ഥസ്വപ്‌നങ്ങളുടെ ഛായയും
നഷ്ടപ്പെടലിന്റെ നിസ്സഹായതയും
ഒന്നും അവളിലിന്നില്ല...
കൊന്നയും വാകയും (മഞ്ഞയും ചുവപ്പും)
ചിതറിക്കിടക്കുന്ന
ആ ഭൂമിയില്‍ നില്‍ക്കുമ്പോള്‍
ഇപ്പോഴും
അവളുടെ ശബ്ദം കേള്‍ക്കാറുണ്ട്‌...


ഹൃദ്യമായ എഴുത്ത്‌...
ഓര്‍മ്മയുടെ തടാകത്തിലേക്ക്‌ തള്ളിയിടുന്ന ആഖ്യാനശൈലി

ആശംസകള്‍...

NPT said...

EXPECTING MORE...........

vivek....de sparta said...

good one !

mithun said...

superb sorei.....use of words...language ....ellam