2-3 ദിവസമായി കാര്യമായിട്ട് പണിയൊന്നും ഉണ്ടായിരുന്നില്ല …. പഴയ നുണക്കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു…… ഓരോരുത്തരും അവരവരുടെ പഴയ കഥകള്‍ പങ്കുവെച്ചു.... അപ്പോഴാണ് പഴയ ആ സംഭവം ഓര്മ വന്നത് … കൂടെ ഉണ്ടായിരുന്നവര്‍ കേട്ട് ചിരിച്ചപ്പോള്‍, അത് ബ്ലോഗില്‍ പകര്‍ത്താമെന്ന് തോന്നി …..
ബാംഗ്ലൂരില്‍ കോളേജില്‍ പഠിക്കുമ്പോള്‍ ആയിരുന്നു അത് … 3rd സെമെസ്റെര് എക്സാം നടന്നുകൊണ്ടിരിക്കുകയായിരുന്നു … അന്ന് C-യുടെ പ്രാക്ടിക്കല്‍ എക്സാം ആയിരുന്നു എനിക്ക് .. ഡെവലപ് മെന്റ് സൈഡ് -നോട് എനിക്ക് ഭയങ്കര മതിപ്പായിരുന്നു… കുത്തിയിരുന്ന് ചിന്തിച്ചു , ലോഗിക് കണ്ടെത്തി പ്രോഗ്രാം ചെയ്യുന്ന ബുദ്ദി ജീവികളോടു എനിക്ക് അവജ്ഞയായിരുന്നു …..
(ഇത് വായിക്കാന്‍ ഇടയുള്ള എന്റെ പ്രിയ സുഹൃത്തുക്കള്‍ സദയം ക്ഷമിക്കുക ….ആ അവജ്ഞ കൊണ്ട് ഞാന്‍ ഇപ്പോള്‍ എത്തി പെട്ടിരിക്കുന്നത് ഡെവലപ് മെന്റ് എന്ന ഫീല്‍ഡില്‍തന്നെ ആണല്ലോ …..)
C-യുടെ എക്സാം കഴിഞ്ഞു പുറത്ത് ഇറങ്ങി …. എന്തായിരുന്നു എനിക്ക് വന്ന ചോദ്യം എന്ന് ഇപ്പോള്‍ ഓര്മ കിട്ടുന്നില്ല … എന്തായാലും പ്രാക്ടിക്കല്‍ ഫയലിലെ 2nd പ്രോഗ്രാം ആയിരുന്നു …. എങ്ങനെയാ ഔട്പുട്ട് കിട്ടിയതെന് അറിയില്ല …. എന്തോ കിട്ടിയത് മാഡത്തിനെ കാണിച്ചു, റിപ്പോര്‍ട്ട് എഴുതി , വൈവയും കഴിഞ്ഞു എങ്ങനെയോ തടിതപ്പി …….
പുറത്ത് വന്നിട്ട് വിശേഷങ്ങള്‍ പങ്കിടുമ്പോഴായിരുന്നു , …..അതോര്‍ത്തത്….. “ അയ്യോ …………. പ്രോഗ്രാമിന്റെ ലാസ്റ്റ് നിന്നും 3-മത്തെ ലൈന്‍ ഞാന്‍ വിട്ടുപോയി ” എന്ന എന്റെ ഡയലോഗ് ….. കോളേജ് മൊത്തം ഫ്ലാഷ് ആയി … ഞാന്‍ ആകെ ചമ്മി കുളമായി....
അതും പറഞ്ഞു ഫ്രണ്ട്സ് ഇപ്പോഴും കളിയാക്കാറുണ്ട് ….. എന്റെ ഡെവലപ്പ്മെന്റ് -നോടുള്ള ഇഷ്ടംഅതായിരുന്നു ….. മനപ്പാഠം പഠിച്ചു എക്സാമിന്റെ 3 മണിക്കൂര്‍ മാത്രം ഓര്‍മയില്‍ വെക്കുന്ന പ്രോഗ്രാംസ് …..:) ഇന്ന് ഇരുന്നു കോഡിംഗ് ചെയ്യുമ്പോള്‍ ചിലപ്പോഴെങ്കിലും ഓര്‍ക്കാറുണ്ട് …. അന്നത്തെ ആ ഡയലോഗ് കൂടെ ആ സംഭവവും …..